ഇടതു സര്‍ക്കാരിനെ എന്തുവില കൊടുത്തും സംരക്ഷിക്കും: സിപിഎം

single-img
12 August 2022

കേരളത്തിലെ ഇടതു സർക്കാരിനെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാജ്യത്തെ ഏക ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ ബോധപൂർവമായ നീക്കം നടക്കുന്നുണ്ടെന്നും ഇതിനെ ചെറുക്കും എന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതീരെ രൂക്ഷ വിമർശനമാണ് കോടിയേരി ഉന്നയിച്ചത്. ബോധപൂർവം കൈവിട്ട കളിയാണ് ഗവർണർ നടത്തുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.

സംസ്ഥാന സർക്കാരും ഗവർണറും യോജിച്ചു പോകേണ്ട ഭരണഘടനാ സ്ഥാപനങ്ങളാണ്. എന്നാൽ, അങ്ങനെയുള്ള പ്രവർത്തനമല്ല ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അത്തരം നടപടികൾ‌ ജനാധിപത്യ പ്രക്രിയയെ ദുർബലപ്പെടുത്തും. മറ്റു സംസ്ഥാനങ്ങളിൽ ഗവർണറെ ഉപയോഗിച്ചാണ് കേന്ദ്ര സർക്കാർ ഭരണം അട്ടിമറിച്ചിട്ടുള്ളത്. സമാനമായ സ്ഥിതിയിലേക്കു കേരളത്തെ എത്തിക്കാനുള്ള ചില നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്- കോടിയേരി പറഞ്ഞു.