ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത് തെറ്റെന്നു മേയർ സമ്മതിച്ചു: കോടിയേരി ബാലകൃഷ്ണൻ

single-img
12 August 2022

ബാലഗോകുലം പരിപാടിയിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്തതിനെ രൂക്ഷ ഭാഷയിൽ വിമർശിച്ചു സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നാട്ടിലെ എല്ലാ പരിപാടിയിലും പോകണമെന്നാണ് ചില മേയർമാരുടെ ധാരണ എന്നാണ് ഇതിനെക്കുറിച്ചു കോടിയേരി പ്രതികരിച്ചത്. എന്നാൽ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് തെറ്റാണെന്നും ഇക്കാര്യം മേയർ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും കോടിയേരി കൂട്ടിയിച്ചേർത്തു.

മേയറെ മാറ്റി നിർത്തണമെന്ന് ഒരു വിഭാഗം നേതാക്കൾ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ബാലഗോകുലം പരിപാടിയിൽ പങ്കെടുത്ത മേയർക്കെതിരെ കടുത്ത നടപടി വേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനം.

അതേസമയം കോർപ്പറേഷനിൽ സി പി എം – ബി ജെ പി കൂട്ടുകെട്ടാണെന്ന് കൗൺസിൽ യോഗത്തിൽ യുഡിഎഫ് ആരോപിച്ചു. വിഷയത്തിൽ യുഡിഎഫ് അടിയന്തരപ്രമേയത്തിന് മേയർ അവതരണാനുമതി നിഷേധിച്ചു. പ്രതിഷേധവുമായി യുഡിഎഫ് കൗൺസിലർമാർ രംഗത്തെത്തി.