ബംഗളൂരുവിൽ റോഡിലെ കുഴിയിൽ വീണ് 10 വയസുകാരന് ദാരുണാന്ത്യം

single-img
12 August 2022

ബംഗളൂരുവിലെ കെആർ പുരത്തിന് സമീപം ബൈക്കിൽ പിതാവിനൊപ്പം സഞ്ചരിക്കുകയായിരുന്ന 10 വയസുകാരന് ദാരുണാന്ത്യം. മഴയിൽ തകർന്ന റോഡിലെ കുഴിയിൽ വീണതിനെ തുടർന്ന് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും കുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു.

ബൈക്കിന് പിന്നിൽ വന്ന ആർമി ട്രക്ക് കുട്ടിയുടെ മുകളിലൂടെ പാഞ്ഞുകയറുകയും സംഭവസ്ഥലത്ത് തന്നെ കുട്ടി മരിക്കുകയും ചെയ്തു.

ട്രക്ക് ഉടമയ്‌ക്കെതിരെ കെആർ പുരം ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന് ശേഷം ഡ്രൈവർ ഓടി രക്ഷപ്പെട്ടു. അപകടത്തിന് പിന്നാലെ അധികൃതരെത്തി റോഡിലെ കുഴിയടക്കുകയും ചെയ്തു.