എക്‌സൈസ് കസ്റ്റഡിയിലും കഞ്ചാവിന്റെ മേന്മയുമായി വ്‌ളോഗറുടെ വീഡിയോ ചിത്രീകരണം; അന്വേഷണം വിജിലൻസിന്

single-img
11 August 2022

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സോഷ്യൽ മീഡിയയിലൂടെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച വ്‌ളോഗര്‍ ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിൻ അറസ്റ്റിലായശേഷം എക്സൈസ് സ്റ്റേഷനിൽ നിന്നും വീഡിയോ പുറത്തുവന്നതില്‍ അന്വേഷണം.സംഭവം എക്‌സൈസ് വിജിലന്‍സ് എസ്.പി അന്വേഷിക്കും.

ഈ വീഡിയോയിൽ കഞ്ചാവിന്റെ മേന്മയെ കുറിച്ച് പറയാന്‍ പ്രതിക്ക് അവസരം ഒരുങ്ങിയത് എങ്ങനെയെന്ന് അന്വേഷിക്കും. മാത്രല്ല, ആ സമയം സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരാനും സാധ്യതയുണ്ട്. വിഷയത്തിൽ ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് എക്‌സൈസ് മന്ത്രിയും അറിയിച്ചിട്ടുണ്ട്.

പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ച വീഡിയോ പുറത്തുവന്ന ശേഷം ഫ്രാന്‍സിസിന്റെ മട്ടാഞ്ചേരിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ട് ഗ്രാം കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തിരുന്നു. മട്ടാഞ്ചേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി.എസ് പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്