എന്തിന് പോയി രണ്ട് ദിവസം കഴിഞ്ഞ് വരണം; ഇഡിയെ തന്റെ വീട്ടിൽ താമസിക്കാൻ ക്ഷണിച്ചുകൊണ്ട് തേജസ്വി യാദവ്

single-img
11 August 2022

ബിഹാറിലെ നിതീഷ് കുമാറിന്റെ പുതിയ മഹാസഖ്യ സർക്കാരിലെ രണ്ടാം സ്ഥാനക്കാരനായ തേജസ്വി യാദവ് ഒരു അഭിമുഖത്തിൽ കേന്ദ്രഏജൻസിയായ ഇഡിക്കെതിരെ രൂക്ഷ വിമർശനം നടത്തി. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നടപടിയെക്കുറിച്ച് ആശങ്കയില്ലേ എന്ന ചോദ്യത്തിന് , ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രാഷ്ട്രീയ പകപോക്കലിനായി തങ്ങൾക്കെതിരെ ഉപയോഗിക്കുന്നതായി അദ്ദേഹം പറഞ്ഞു,

“എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ എന്റെ വീട്ടിൽ വന്ന് താമസിക്കാൻ ഞാൻ ക്ഷണിക്കുന്നു. അവർക്ക് എന്റെ വീട്ടിൽ ഒരു ഓഫീസ് തുറക്കാൻ അനുവദിക്കൂ. ഞാൻ നിങ്ങളുടെ ചാനലിലൂടെ ഒരു ക്ഷണം നൽകുന്നു . ഇഡി- സിബിഐ , ഇൻകം ടാക്സ്- നിങ്ങൾ ദയവായി വരൂ, നിങ്ങൾ ആഗ്രഹിക്കുന്നിടത്തോളം എന്റെ വീട്ടിൽ താമസിക്കൂ. എന്തിന് പോയി രണ്ട് ദിവസം കഴിഞ്ഞ് വരണം. മാസങ്ങളോളം ഞങ്ങളെ റെയ്ഡ് ചെയ്യണോ? നിൽക്കൂ, ഇത് എളുപ്പമാണ്,” അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഏജൻസി ബിജെപി പാർട്ടിയുടെ സെൽ പോലെയാണ് പ്രവർത്തിക്കുന്നതെന്നും നേതാവ് കൂട്ടിച്ചേർത്തു. മൂന്ന് വർഷം മുമ്പുള്ള കടുത്ത വേർപിരിയൽ കണക്കിലെടുത്ത് എങ്ങനെയാണ് ഇപ്പോൾ ഈ സഖ്യം ഉണ്ടായതെന്ന് ചോദിച്ചപ്പോൾ, തേജസ്വി യാദവ്പറഞ്ഞത്- “നിതീഷ് ജി വളരെ അസ്വസ്ഥനാണെന്ന് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു, ബിജെപി അദ്ദേഹത്തെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. ഞങ്ങൾക്ക് അത് ആ മുഖത്ത് കാണാൻ കഴിഞ്ഞു.”- എന്നായിരുന്നു.