ജമ്മു കാശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ചാവേറാക്രണം; 3 സൈനികർക്ക് വീരമൃത്യു

single-img
11 August 2022

കശ്മീരിലെ രജൗരിയില്‍ സൈനിക ക്യാംപിനു നേരെ ചാവേര്‍ ആക്രമണം. കാശ്മീരിലെ രജൗരിയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ദർഹാൽ പർഗലിലുള്ള സൈനിക ക്യാംപിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമത്തിൽ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു വരിച്ചു, രണ്ട് ജവാൻമാർക്ക് പരുക്കേറ്റു. രണ്ട് ഭീകരരെ സൈന്യം വധിച്ചു.

പ്രദേശം വളഞ്ഞ് സൈന്യം. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുന്നു.