ഐസക് പ്രതിയല്ലെന്ന് ഇ ഡി; ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി

single-img
11 August 2022

കിഫ്ബി കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കനത്ത തിരിച്ചടി. തോമസ് ഐസക് പ്രതിയല്ല എന്നും സാക്ഷി മാത്രമാണ് എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. ഇതിനെത്തുടർന്ന് ഇഡി മുന്‍പാകെ തോമസ് ഐസക് ബുധനാഴ്ച വരെ ഹാജരാകേണ്ടതില്ല എന്ന് ഹൈക്കോടതി പറഞ്ഞു.

നേരത്തെ ചെയ്ത കുറ്റം എന്താണെന്ന് പറയാതെ ഇഡിക്കു മുന്നിൽ ഹാജരാകില്ലെന്ന് തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. ഇത് രണ്ടാം തവണയാണ് ഇഡിക്ക് മുന്നിൽ ഹാജരാകാൻ തോമസ് ഐസക് വിസമ്മതിക്കുന്നത്. എന്നാൽ കാരണം പറഞ്ഞാന്‍ നിയമാനുസൃതമായി ചോദ്യം ചെയ്യലിന് ഹാജരാകുന്നതില്‍ യാതൊരു എതിര്‍പ്പുമില്ലെന്നും തോമസ് ഐസക് മാധ്യമപ്രവർത്തകരോട് പറഞ്ഞു.