യാഥാർഥ്യത്തിനെതിരെ മോങ്ങുന്ന അസഹിഷ്ണുതയുടെ ആൾരൂപങ്ങൾക്ക് നമോവാകം: ജോയ് മാത്യു

single-img
11 August 2022

സിനിമാ പ്രമോഷനായുള്ള പോസ്റ്ററിൽ പരസ്യവാചകമായി ചേർത്ത റോഡിലെ ‘കുഴി’യുടെ പേരിൽ കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ സിനിമക്കെതിരെ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് നടൻ ജോയ് മാത്യു.

സിനിമയെ വിമർശിക്കുന്ന അസഹിഷ്ണുതയുടെ ആൾ രൂപങ്ങൾക്ക് തന്റെ നമോവാകമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ എഴുതുകയായിരുന്നു. ‘വഴിയിൽ കുഴിയുണ്ട് എന്നല്ല കുഴിയിൽ വഴിയുണ്ട് ‘എന്നാണ് വായിക്കേണ്ടത്. വഴിയിൽ കുഴിയുണ്ട്. മനുഷ്യർ കുഴിയിൽ വീണ് മരിക്കുന്നുമുണ്ട്.സഹികെട്ട് കോടതി സ്വമേധയാ ഇടപെടുന്നുമുണ്ട്.

ഈ യാഥാർഥ്യത്തെ ഒരു സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ. അതിനെതിരെ മോങ്ങുന്ന അസഹിഷ്ണുതയുടെ ആൾരൂപങ്ങൾക്ക് നമോവാകം’- ജോയ് മാത്യു പറഞ്ഞു.