12കാരിയായ മകളെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍

single-img
11 August 2022

കാസര്‍കോട് ജില്ലയിലെ അയ്യങ്കാവില്‍ 12 കാരിയായ മകളെ പിതാവ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതായി പരാതി. മദ്യം കഴിച്ചതിനെ തുടർന്ന് കുട്ടി ബോധരഹിതയായി. സംഭവം അറിഞ്ഞ അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിച്ചതോടെ പിതാവിനെ അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി നടന്ന സംഭവത്തിൽ മദ്യം ഉള്ളില്‍ ചെന്നതോടെ ബോധരഹിതയായ കുട്ടിയെ രാജപുരം പൊലീസും നാട്ടുകാരും ചേര്‍ന്നാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ഈ കുട്ടി ഇപ്പോഴും ആശുപത്രിയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പിതാവ് മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. ഇയാള്‍ സ്ഥിരമായി വീട്ടില്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇയാള്‍ ഒരു കേസിലും പ്രതിയാണ്.