ഷിൻഡെക്കെതിരെ ബിജെപി; മഹാരാഷ്ട്രയിലും അസ്വാരസ്യം

single-img
10 August 2022

ടിക് ടോക് താരം പൂജ ചവാന്റെ മരണത്തിൽ ആരോപണ വിധേയനായ എംഎൽഎ സഞ്ജയ് റാത്തോഡിനെ വീണ്ടും മന്ത്രിയാക്കിയതിനെതിരെ ബിജെപി. ബിജെപി സംസ്ഥാന ഉപാധ്യക്ഷ ചിത്ര വാഗാണ് വിമർശനവുമായി രംഗത്തെത്തിയത്. ഉദ്ധവ് താക്കറെ മന്ത്രിസഭയിൽ വനംമന്ത്രിയായിരുന്ന സഞ്ജയ് റാത്തോഡ്. എന്നാൽ ടിക് ടോക് താരം പൂജ ചവാന്റെ മരണത്തിൽ ആരോപണ വിധേയനായതിനെ തുടർന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഉൾപ്പടെ നടത്തിയ സമരങ്ങളുടെ ഫലമായി ഇദ്ദേഹം രാജി വെക്കുകയായിരുന്നു.

മഹാരാഷ്ട്രയുടെ മകളായ പൂജ ചവാന്റെ മരണത്തിൽ ആരോപണ വിധേയനായ സഞ്ജയ് വീണ്ടും മന്ത്രിയാക്കിയത് നിർഭാഗ്യകരമാണ്. അദ്ദേഹത്തിനെതിരായ പോരാട്ടം തുടരുമെന്നും ചിത്ര പറഞ്ഞു. എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തു തന്നെ സഞ്ജയ് റാത്തോഡിന് പൊലീസ് ക്ലീൻ ചിറ്റ് നൽകിരുന്നതായി ഏക്നാഥ് ഷിൻഡെ പറഞ്ഞു. അതുകൊണ്ടാണ് വീണ്ടും മന്ത്രിയാക്കിയത്. ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ ചർച്ചയ്ക്ക് തയാറാണെന്നും ഏക്നാഥ് ഷിൻഡെ പറഞ്ഞു.

ടിക് ടോക് താരവുമായി സഞ്ജയ് ബന്ധം പുലർത്തിയിരുന്നെന്നും, ഇരുവരും തമ്മിലുള്ള പ്രശ്നം രൂക്ഷമായതോടെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുമാണ് ആരോപണം. സംഭവം അന്വേഷിച്ച പ്രത്യേക സംഘം സഞ്ജയ്ക്ക് ആത്മഹത്യയിൽ പങ്കില്ലെന്ന് കണ്ടെത്തിയിരുന്നു.