അനിശ്ചിതത്വത്തിന് ഒടുവില്‍ മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനം ഇന്ന്

single-img
9 August 2022

മുംബൈ : അനിശ്ചിതത്വത്തിന് ഒടുവില്‍ മഹാരാഷ്ട്രയിലെ മന്ത്രിസഭാ(cabinet) വികസനം ഇന്ന്. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി 40 ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭാ വികസനം.

നിലവില്‍ മുഖ്യമന്ത്രി ഏകനാഥ് ശിന്‍ഡെയും (Eknath Shinde) ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും മാത്രം ചേരുന്നതാണ് മന്ത്രിസഭ.

ബിജെപിയില്‍ നിന്നും ശിന്‍ഡെ പക്ഷത്ത് നിന്നും 9 പേര്‍ വീതം സത്യപ്രതിഞ്ജ ചെയ്യുമെന്നാണ് വിവരം.ആഭ്യന്തരവകുപ്പ് ഫഡ്നാവിസിന് തന്നെ ലഭിക്കുമെന്നാണ് സൂചന.രാവിലെ 11 മണിയോടെ രാജ്ഭവനില്‍ വച്ചാവും ചടങ്ങ്.അജിത് പവാര്‍ അടക്കമുള്ള പ്രതിപക്ഷ നേതാക്കളെയും
കേന്ദ്രമന്ത്രിമാരെയും ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്.മന്ത്രിസഭാ വികസനം ശിന്‍ഡെ ക്യാമ്ബില്‍ പൊട്ടിത്തെറിയുണ്ടാക്കുമെന്ന പ്രതീക്ഷ ഉദ്ദവ് (Uddhav Thackeray) പക്ഷത്തിനുണ്ട്.12 വിമത എംഎല്‍എമാരുമായി ആശയവിനിമയം നടക്കുന്നുണ്ടെന്ന് ഉദ്ദവ് പക്ഷത്തുള്ള എം പി വിനായക് റാവത്ത് പറഞ്ഞു