കേരളത്തിലെ ശിശു പരിപാലനം മോശമെന്ന് ആർഎസ്എസ് വേദിയിൽ സിപിഎം മേയർ

single-img
8 August 2022

ആർ എസ് എസ്സിന്റെ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ ഉദ്‌ഘാടകയായി എത്തിയത് സി പി എമ്മിന്റെ കോഴിക്കോട് മേയർ ബീന ഫിലിപ്പ്. ബാലഗോകുലം മാതൃ സമ്മേളനം ഉദ്‌ഘാടനം ചെയ്തു കൊണ്ട് മേയർ നടത്തിയ പ്രസംഗവും ഇതിനിടെ വിവാദമായിട്ടുണ്ട്.

കേരളത്തിലെ ശിശു പരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്നേഹിക്കുന്നതെന്നുമാണ് മേയർ പ്രസംഗിച്ചത്. മാത്രമല്ല പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ല എന്നതിലല്ല, മറിച്ചു കുട്ടിക്കാലത്തു കുട്ടികൾക്ക് എന്തു കൊടുക്കുന്നു എന്നതാണു പ്രധാനം’എന്നാണ് ബീന ഫിലിപ്പ് പറഞ്ഞത്.

ശ്രീകൃഷ്ണ പ്രതിമയിൽ തുളസി മാല ചാർത്തിയാണ് മേയർ വേദിയിലെത്തിയത്. ‘ശ്രീകൃഷ്ണ രൂപം മനസിലുണ്ടാകണം. പുരാണ കഥാപാത്രങ്ങളെ മനസിലേക്കു ഉൾക്കൊള്ളണം. ബാലഗോകുലത്തിന്റെതായ മനസിലേക്ക് അമ്മമാർ എത്തണം. ഉണ്ണിക്കണ്ണനോടു ഭക്തി ഉണ്ടായാൽ ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെടില്ല. എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനായി കാണാൻ കഴിയണം. അപ്പോൾ കുട്ടികളിലും ഭക്തിയും സ്നേഹവും ഉണ്ടാകും’. മേയർ പറഞ്ഞു.

മുൻപും സി പി എം നേതാക്കൾ ആർ എസ് എസ് വേവടിയിൽ പോയത് വിവാദമായിട്ടുണ്ട്. ആർഎസ്എസ് ആശയത്തിലേക്കു കുട്ടികളെ ആകർഷിക്കാനാണു ബാലഗോകുലം ശോഭായാത്രകൾ സംഘടിപ്പിക്കുന്നതെന്നായിരുന്നു സിപിഎം നിലപാട്. പാർട്ടി അനുഭാവികളായ കുട്ടികൾ ശോഭായാത്രയിൽ പങ്കെടുക്കാതിരിക്കാൻ ബദൽ ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു.