സർക്കാരും ഗവർണറും ഉടക്കിൽ; ഇരു വിഭാഗവും കടുത്ത നിലപാടിൽ

single-img
7 August 2022

ഓർഡിനൻസുകളിൽ ഒപ്പിടാതെയും, കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തിനായി രണ്ടുപ്രതിനിധികളെ സ്വന്തം നിലക്ക് തീരുമാനിച്ചും സർക്കാരിനെ വെല്ലുവിളിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ലോകായുക്ത നിയമഭേദഗതി ഉൾപ്പടെ 11 ഓർഡിനൻസുകൾ ആണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടാതെ വൈകിപ്പിക്കുന്നത്. കൂടാതെ കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തിനായി രണ്ടുപ്രതിനിധികളെ ഔദ്യോഗികമായി ഒരു കൂടിയാലോചനയുമില്ലാതെ നിദ്ദേശിച്ചതും ഈ ഏറ്റുമുട്ടലിന്റെ ഭാഗമായിട്ടാണ്.

തിങ്കളാഴ്ച കാലാവധി അവസാനിക്കുന്ന ഈ 11 ഓർഡിനൻസുകൾ പുതുക്കാനായില്ലെങ്കിൽ ഈ നിയമങ്ങൾ അസാധുവാകും. കേസുകളെ അടക്കം ബാധിക്കുന്ന അവസ്ഥയും ഉണ്ടാകും. വെള്ളിയാഴ്ച ഡൽഹിക്കു പോയ ഗവർണർ 11 നു ശേഷമേ മടങ്ങിയെത്തൂ. അതുപോലെ സര്‍വകലാശാല, യു.ജി.സി., ചാന്‍സലര്‍ എന്നിവയുടെ ഓരോ പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് വി.സി.യെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റി. ഇതിലേക്കുള്ള രണ്ടുപേരുകളാണ് ചാന്‍സലറെന്ന അധികാരത്തില്‍ ഗവര്‍ണര്‍ നിശ്ചയിച്ചത്. എന്നാല്‍ എന്നാൽ മൂന്നാമത്തെ പ്രതിനിധിയായ സര്‍വകലാശാലാ പ്രതിനിധിയുണ്ടെങ്കിലേ സെര്‍ച്ച് കമ്മിറ്റി നിലവില്‍വരൂ. ഇത് വൈകിപ്പിക്കാനാണ് നിലവിൽ സർക്കാർ തീരുമാനം.

ജനുവരിയിൽ നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കാതെ തലേന്നു രാത്രി വരെ സർക്കാരിനെ മുൾമുനയിൽ നിർത്തിയതിനു സമാനമായ സാഹചര്യമാണ് നിലവിൽ സർക്കാരും ഗവർണറും തമ്മിൽ ഉള്ളത്. വെള്ളിയാഴ്ച ഡൽഹിക്കു പോയ ഗവർണർ മടങ്ങി ഇന്ത്യ ശേഷം വിഷയങ്ങൾ പരിഹരിക്കാനാകും എന്നാണു സർക്കാർ പ്രതീക്ഷിക്കിക്കുന്നത്