കോമണ്‍വെല്‍ത്ത് ഗെയിംസ്: വനിതാ ഹോക്കിയിൽ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യക്ക് വെങ്കലം

single-img
7 August 2022

കോമണ്‍വെല്‍ത്ത് ഗെയിംസിൽ മത്സരത്തിൽ വനിതാ ഹോക്കിയിൽ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയ ഇന്ത്യക്ക് വെങ്കല മെഡല്‍. വെങ്കല മെഡല്‍ മത്സരം അവസാനിക്കാന്‍ 17 സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ന്യൂസിലന്‍ഡ് സമനില പിടിച്ചതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.

ഈ ഘട്ടത്തിൽ ഗോള്‍കീപ്പര്‍ സവിതയുടെ പ്രകടനമാണ് ഇന്ത്യന്‍ വനിതകള്‍ക്ക് ജയത്തിലേക്കുള്ള പാത വെട്ടിത്തുറന്നത്. ഇതോടൊപ്പം തന്നെ പുരുഷ ഹോക്കിയിൽ ഇന്ത്യന്‍ ടീം ഫൈനലിൽ കടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയെ 3-2ന് തോൽപ്പിച്ചാണ് ഇന്ത്യ മെഡലുറപ്പിച്ച് ഫൈനലിൽ കടന്നത്. തിങ്കളാഴ്‌ചയാണ്ഫൈനൽ മത്സരം.