കുടുംബ ജീവിതം മടുത്തിട്ടല്ല വീണ്ടും സിനിമയിലേക്ക് വന്നത്; തിരിച്ച് വരവ് ഭര്‍ത്താവിന്റെ പിന്തുണയോടെ: നവ്യ നായർ

single-img
7 August 2022

നന്ദനം സിനിമയിലെ കഥാപാത്രമായ കൃഷ്ണഭക്തയായ ബാലമണിയെ പോലെ തന്റെ ജീവിതത്തിലും ചില അത്ഭുതങ്ങള്‍ നടന്നിട്ടുണ്ടെന്ന് നടി നവ്യ നായർ . തന്റെ മകന് പേരിട്ടത് വരെ ആ ഭക്തിയിലൂടെയാണെന്ന് മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തിലൂടെ നവ്യ പറഞ്ഞു. അതുമാത്രമല്ല, ദീർഘമായ ഇടവേളയ്ക്ക്
ശേഷം സിനിമയിലേക്കുള്ള തന്റെ തിരിച്ച് വരവ് ഭര്‍ത്താവ് സന്തോഷിന്റെ പിന്തുണയോടെയാണെന്നും കുടുംബ ജീവിതത്തിന് യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും നടി പറഞ്ഞു.

നവ്യയുടെ വാക്കുകൾ ഇങ്ങിനെ: ‘കുടുംബ ജീവിതം മടുത്തിട്ടല്ല, ആ ജീവിതം സമ്മാനിച്ച നല്ല അനുഭവങ്ങളുമായിട്ടാണ് ഞാന്‍ സിനിമയിലേക്ക് തിരികെ വന്നിട്ടുള്ളത് . കുടുംബജീവിതം സന്തുഷ്ടമാണ്. സിനിമയെയും ഇഷ്ടമാണ്ഭർത്താവ് സുധീർ മുംബൈയില്‍ താമസിക്കുമ്പോള്‍ ആദ്യമൊക്കെ അവിടവുമായി പൊരുത്തപ്പെടാന്‍ വളരെ ബുദ്ധിമുട്ടി.

അവിടെയുള്ളവരുടെ ജീവിതരീതി മറ്റൊന്നാണ്. അതിനു ശേഷം അവിടുത്തെ അന്തരീക്ഷം ജീവിതവുമായി എന്നെ പൊരുത്തപ്പെടുത്തി. നമ്മുടെ ജീവിതം ഇങ്ങനെയാണെന്ന് സ്വയം സമാധാനിപ്പിച്ചു. വീണ്ടും സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് പൂര്‍ണ പിന്തുണയും സമ്മതവും നല്‍കി. അങ്ങനെ ഭര്‍ത്താവിന്റെ പിന്തുണയോട് കൂടിയാണ് വീണ്ടും അഭിനയിക്കാനെത്തിയത്. കാരണം ഞാൻ കഴിഞ്ഞ എട്ട് വര്‍ഷം ഞാന്‍ ഒരു സിനിമാ നടിയായിട്ടല്ല ജീവിച്ചതെന്ന് അദ്ദേഹത്തിന് നന്നായിട്ട് അറിയാം.” – നവ്യ പറഞ്ഞു.