കുഴിതാണ്ടി വരുന്നവർക്ക് കുഴിമന്തി സമ്മാനം; ദേശീയപാതയിലെ കുഴികൾ അടക്കാത്തതിൽ യൂത്ത് കോൺഗ്രസിൻ്റെ വേറിട്ട പ്രതിഷേധം

single-img
6 August 2022

ദേശീയപാതയിലെ കുഴികൾ അടക്കാത്തതിൽ പ്രതിഷേധിച്ച് കുഴിതാണ്ടി വരുന്നവർക്ക് കുഴിമന്തി സമ്മാനം നൽകി യൂത്ത് കോൺഗ്രസിൻ്റെ വേറിട്ട പ്രതിഷേധം. കായംകുളത്തായിരുന്നു ഇത്തരത്തിൽ വേറിട്ട ഒരു പ്രതീകാത്മക സമരം നടത്തിയത്. ഇവിടെ രാമപുരം മുതൽ കൃഷ്ണപുരം വരെയുള്ള ഭാഗത്താണ് അപകട ഭീഷണി ഉയർത്തുന്ന കുഴികൾ ഉള്ളത്.

ഈ പാതയിൽ അപകടങ്ങൾ പതിവായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഇത്തരത്തിൽ കുഴിമന്തി സമരം നടത്തിയതെന്നും യൂത്ത് കോൺഗ്രസ് പറഞ്ഞു.യൂത്ത് കോൺഗ്രസ് സെക്രട്ടറി എം നൗഫൽ ഉദ്ഘാടനം നിർവഹിച്ച പ്രതിഷേധത്തിൽ മണ്ഡലം പ്രസിഡൻറ് അഫ്സൽ പ്ലാമൂട്ടിൽ അധ്യക്ഷത വഹിച്ചു.