കേന്ദ്ര സർക്കാരിനെതിരെ ഇനിയും ശബ്ദമുയർത്തും: രാഹുൽ ഗാന്ധി

single-img
5 August 2022

നാഷണൽ ഹെറാൾഡിന്റെ ആസ്ഥാനം ഇ.ഡി സീൽ ചെയ്തതിനെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. നരേന്ദ്ര മോദിയെ ഭയമില്ലയ. എന്ത് ചെയ്താലും കേന്ദ്രത്തിനെതിരെ ഇനിയും ശബ്ദമുയർത്തുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ഞാൻ നരേന്ദ്ര മോദിയെ ഭയക്കുന്നില്ല. എന്ത് വേണമെങ്കിലും മോദിക്ക് ചെയ്യാം. അതുകൊണ്ടു ഒരു പ്രയോജനവും ലഭിക്കാൻ പോകുന്നില്ല. രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കുക എന്നത് എന്റെ കടമയാണ്. അത് ഞാൻ ചെയ്യുക തന്നെ ചെയ്യും- രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം ഹെറാൾഡ് ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ടു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുൽഗാന്ധിയെയും ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് നാഷണൽ ഹെറാൾഡിന്റെ ആസ്ഥാനം ഇ.ഡി സീൽ ചെയ്തത്. കൂടാതെ നാഷണൽ ഹെറാൾഡിന്റെ വിവിധ ഓഫീസുകളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. ഡൽഹിയിൽ 12 ഇടങ്ങളിൽ പരിശോധന നടന്നതായാണ് റിപ്പോർട്ട്.

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ മൂന്ന് ദിവസം കൊണ്ട് 12 മണിക്കൂറും, രാഹുൽ ഗാന്ധിയെ 50 മണിക്കൂറിലധികവും ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയോടുന്നയിച്ച അതേ ചോദ്യങ്ങളാണ് സോണിയയോടും ചോദിച്ചത്. ഇരുവരും നൽകിയ ഉത്തരങ്ങൾ സമാനമാണോ എന്നാണ് ഇ.ഡി പരിശോധിച്ചിരുന്നത്.
എന്നാണ് പ്രധാന ആരോപണം.