ശക്തമായ മഴ; മൂന്ന് മണിക്ക് ശേഷം പമ്പയിൽ നിന്നും ശബരിമല കയറുവാൻ അനുവദിക്കില്ല: കളക്ടർ ദിവ്യ എസ് അയ്യർ

single-img
4 August 2022

ശക്തമായി തുടരുന്ന മഴയോട് അനുബന്ധിച്ച് ഉടലെടുത്ത അടിയന്തര സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഉച്ചയ്ക്ക് മൂന്നിനു ശേഷം പമ്പയിൽ നിന്നും ശബരിമല കയറുവാൻ അനുവദിക്കുന്നതല്ല.

ഇന്ന് വൈകുന്നേരം ആറിനു മുൻപായി ഭക്തർ എല്ലാവരും സന്നിധാനത്തു നിന്നും മലയിറങ്ങി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യർ അഭ്യർഥിച്ചു.