പുകഴ്ത്തി പറയുന്നവർ സിനിമകളിൽ അഭിനയിക്കാൻ വിളിക്കാറില്ല: തബു

single-img
3 August 2022

അമ്പത് വയസ് കഴിഞ്ഞിട്ടും ഇനിയും വിവാഹം കഴിക്കാതെ സിംഗിളായി കഴിയുകയാണ് നടി തബു . നേരത്തെ പലപ്പോഴും വിവാഹത്തെ കുറിച്ച് തബു തുറന്ന് സംസാരിച്ചിരുന്നു. 2007 ല്‍ കോഫി വിത് കരണ്‍ എന്ന ചാനൽ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച നടിയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാവുന്നത് .

ബോളിവുഡിലെ വലിയ ബാനറുകളിലുള്ളവര്‍ തബുവിനെ കുറിച്ച് പുകഴ്ത്തി പറയാറുണ്ട്. പക്ഷേ അവരൊന്നും നിങ്ങളെ സിനിമയില്‍ എടുക്കുന്നില്ലേ? എന്നാണ് തബുവിനോട് കരണ്‍ ജോഹര്‍ ചോദിച്ചത്. അതിനു മറുപടിയായി ‘ഇതില്‍ ഞാനെന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല, അവരെ വിളിച്ച് ചോദിക്കണോന്ന്’ തബു ചോദിക്കുന്നു.

‘എന്റെ സിനിമകളൊക്കെ കാണുമ്പോള്‍ അവരെന്നെ വിളിക്കും. എന്നാൽ അവരെ തിരികെ വിളിക്കാന്‍ ഇതുവരെ എനിക്കൊരു അവസരം നല്‍കുന്നില്ല. അവർ എന്നെ ഒരു സിനിയിലേക്ക് എങ്കിലും കാസ്റ്റ് ചെയ്യുമെന്ന് ചിന്തിച്ചിരുന്നെങ്കിലും അവര്‍ അങ്ങനെ ചെയ്തില്ല’ തബു പറയുന്നു.