കോമണ്‍വെല്‍ത്ത് ഗെയിംസ്; ഹോക്കിയില്‍ കാനഡയ്ക്കെതിരെ എതിരില്ലാത്ത എട്ടു ഗോളിന്റെ വൻ വിജയവുമായി ഇന്ത്യ

single-img
3 August 2022

കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരങ്ങളിൽ ഇന്ന് നടന്ന പുരുഷ ഹോക്കിയില്‍ കാനഡയ്ക്കെതിരെ പൂൾ ബി പോരാട്ടത്തിൽ‌ എതിരില്ലാത്ത എട്ടു ഗോളിന് ഇന്ത്യൻ വിജയം .അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനോട് അപ്രതീക്ഷിത സമനില വഴങ്ങേണ്ടി വന്ന ക്ഷീണം മറന്ന ഇന്ത്യ ഈ ജയത്തോടെ സെമി സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

ഇന്ത്യയ്ക്കായി ഹർമൻപ്രീത് സിം​ഗ്, അക്ഷദീപ് സിം​ഗ്, മൻദീപ് സിം​ഗ്, ​ഗുർജന്ത് സി​ഗ്, അമിത് രോഹിത്ദാസ്, ലളിത് ഉപാധ്യായ എന്നിവരാണ് ഗോളുകൾ കണ്ടെത്തിയത് . മാത്രമല്ല, ഈ ജയത്തോടെ പൂൾ ബിയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. മത്സരത്തിലെ ആദ്യ അഞ്ച് മിനിറ്റിൽ തന്നെ രണ്ട് പെനൽറ്റി കോർമറുകൾ നേടിയെടുത്തെങ്കിലും അത് തടുത്തിടുന്നതിൽ കാനഡ വിജയിച്ചു.

പിന്നീട് ഏഴാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കോർണർ ​ഗോളാക്കി മാറ്റി ഹർമൻപ്രീത് ഇന്ത്യയുടെ ​ഗോൾ വേട്ടക്ക് തുടക്കമിട്ടു. തൊട്ടുപിന്നാലെ ഒമ്പതാം മിനിറ്റിൽ അമിത് രോഹിത്ദാസിലൂടെ ഇനത്യ ലീഡ് രണ്ടാക്കി ഉയർത്തി. രണ്ടാം ക്വാർട്ടറിൽ ലളിത് ഉപാധ്യായിലൂടെ വീണ്ടും ലീഡ് ഉയർത്തിയ ഇന്ത്യ ​ഗുർജന്ത് സിങിലൂടെ ലീഡ് നാലാക്കി. കളിയുടെ അവസാന ക്വാർട്ടറിലും നിരന്തരം ആക്രമിച്ച ഇന്ത്യ മൂന്ന് ​ഗോളുകൾ കൂടി നേടി ​ പട്ടിക പൂർത്തിയാക്കി. ഇനി പൂൾ ബിയിലെ അവസാന മത്സരത്തിൽ നാളെ ഇന്ത്യ വെയിൽസിനെ നേരിടും.