ശിവകാര്‍ത്തികേയന്റെ ‘മാവീര’നിൽ സംവിധായകൻ ഷങ്കറിന്റെ മകള്‍ അദിതി ഷങ്കർ നായിക

single-img
3 August 2022

തമിഴ് യുവതാരം ശിവകാര്‍ത്തികേയൻ നായകനാകുന്ന മാവീരനിൽ പ്രശസ്ത സംവിധായകൻ എസ്.ഷങ്കറിന്റെ മകള്‍ അദിതി ഷങ്കർ നായികയാകുന്നു . മഡോണി അശ്വിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ സിനിമ മാസ് ചിത്രമായിരിക്കും എന്നാണു സൂചന. വിധു അയ്യണ്ണ ആണ് ഛായാഗ്രാഹണം. ഭരത് ശങ്കര്‍ ആണ് സംഗീത സംവിധായകൻ.

അടുത്തുതന്നെ അയലാൻ എന്ന ചിത്രവും ശിവകാര്‍ത്തികേയന്റേതായി റിലീസ് ചെയ്യാനുണ്ട്. ആര്‍ രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശിവകാര്‍ത്തികേയൻ നായകനാകുന്ന മറ്റൊരു ചിത്രം നിര്‍മിക്കുന്നത് കമല്‍ഹാസനാണ്. രാജ്‍കുമാര്‍ പെരിയസാമിയാണ് സംവിധാനം.