കണ്ണൂരിൽ കല്യാണത്തിന് പോലീസ് കാവൽ; മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്

single-img
2 August 2022

കണ്ണൂരിൽ നടന്ന കല്യാണത്തിന് പോലീസ് കാവൽ നൽകിയ സംഭവത്തിൽ നടപടി. എസ്പി പി. പി സദാനന്ദന്ഡറെ ഓഫീസിലെ സെഷൻ ക്ലർക്ക്, ജൂനിയർ സൂപ്രണ്ട്, ഓഫീസിലെ പോലീസുകാരൻ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.

പ്രധാനപ്പെട്ട രേഖ അഡീഷണൽ എസ്പിയുടെ ശ്രദ്ധയിൽപ്പെടുത്താതെ കംപ്യൂട്ടർ വഴി ഒപ്പ് രേഖപ്പെടുത്തിയതിനാണ് നോട്ടീസ്. കല്യാണ വീട്ടിലേക്ക് പോലീസുകാരെ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചത് തന്റെ അറിവോടെ അല്ലെന്നാണ് അഡീഷണൽ എസ്പി പറയുന്നത് .

അതേസമയം, കണ്ണൂരിലെ പാനൂരിൽ കല്യാണത്തിന് പോലീസുകാരെ വാടകയ്ക്ക് നൽകിയതിനെതിരെ സേനയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പ്രവാസി വ്യവസായിയുടെ വിവാഹത്തിനാണ് കണ്ണൂർ എആർ ക്യാമ്പിലെ നാല് പോലീസുകാരെ വിട്ടു നൽകിയത്.