മകളുടെ ബിസിനസ് താത്പര്യങ്ങള്‍ക്കുവേണ്ടി മുഖ്യമന്ത്രി പ്രോട്ടോക്കോള്‍ ലംഘിച്ചു; ആരോപണവുമായി സ്വപ്ന സുരേഷ്

single-img
1 August 2022

മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മന്ത്രി കെ ടി ജലീലും അധികാരം ദുര്‍വിനിയോഗം ചെയ്‌തെന്ന് സ്വർണ്ണ കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷ്. മകളുടെ ബിസിനസ് താത്പര്യങ്ങള്‍ക്കായി മുഖ്യമന്ത്രി പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണമാണ് സ്വപ്‌ന സുരേഷ് ഉയർത്തിയത് . രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയില്‍ ഇത്തരം ഇടപെടല്‍ നടന്നെന്ന് സ്വപ്ന ആരോപിക്കുന്നു.

ഇതോടൊപ്പം തന്നെ ഷാര്‍ജ ഭരണാധികാരിയെ തിരുവനന്തപുരത്തേക്ക് വരുത്തിയത് കേന്ദ്രാനുമതി വാങ്ങാതെയാണെന്ന് സ്വപ്‌ന സുരേഷ് ആവർത്തിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഷാര്‍ജ ഭരണാധികാരിയുടെ യാത്രാ റൂട്ട് മാറ്റിയെന്നും സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രിയുടേയും എം ശിവശങ്കറിന്റേയും നിര്‍ദേശ പ്രകാരമാണ് താന്‍ ഇടപെടല്‍ നടത്തിയതെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.