മധ്യപ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപിടിത്തം

single-img
1 August 2022

ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപിടിത്തം.

അപകടത്തില്‍ 10 മരണം. ഗോഹല്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചന്ദല്‍ ഭട്ടയിലെ ന്യൂ ലൈഫ് മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്.

ഗുരുതരമായി പൊള്ളലേറ്റ നാല് പേര്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരണപ്പെടുകയായിരുന്നു. ജബല്‍പൂര്‍ പോലീസ് സൂപ്രണ്ട് സിദ്ധാര്‍ത്ഥ ബഹുഗുണ സംഭവം സ്ഥിരീകരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ആശുപത്രിയില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കാന്‍ താമസം നേരിട്ടതായി റിപ്പോര്‍ട്ട്. അഗ്നിശമന സേനയുടെ വാഹനങ്ങള്‍ക്കുപോലും തീ നിയന്ത്രണവിധേയമാക്കാന്‍ ആദ്യം കഴിഞ്ഞില്ല. പിന്നീട് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.