എന്റെ ഭൂമി എനിക്ക് തിരിച്ചു വേണം: നഞ്ചിയമ്മ

single-img
31 July 2022

വയനാട്ടിലെ ഭൂമാഫിയ തട്ടിയെടുത്ത സ്വന്തം ഭൂമി തിരിച്ചു പിടിക്കാനുള്ള പോരാട്ടം 47 വർഷമായി തുടരുകയാണ് ദേശീയ ചലച്ചിത്ര അവാർഡ് നേടിയ ആദിവാസി വാനമ്പാടി നഞ്ചിയമ്മ. നിയമസഭയിൽ ഉൾപ്പടെ പലയിടത്തും വിഷയം അവതരിക്കപ്പെട്ടു എങ്കിലും നഞ്ചിയമ്മയ്‌ക്ക് പ്രതീക്ഷയില്ല. അത്രയ്ക്ക് ശക്തമാണ് കൈയേറ്റക്കാരുടെ സ്വാധീനം.

കൂ​ലി​പ്പ​ണി​ ​ചെ​യ്തു​ ​കി​ട്ടു​ന്ന​ ​പ​ണം​ ​കൂ​ട്ടി​വ​ച്ചാ​ണ് ​കേ​സ് ​ന​ട​ത്തു​ന്ന​ത്.​ ​കേ​സി​നാ​യി​ ​ജീ​വി​തം​ ​മാ​റ്റി​വ​ച്ച​വ​രാ​ണ് ​ഞ​ങ്ങ​ളു​ടെ​ ​ആ​ണു​ങ്ങ​ളെ​ല്ലാം.​ ​അ​വ​രൊ​ന്നും​ ​ഇ​ന്നി​ല്ല.​ ​ഇ​പ്പോ​ൾ​ ​പെ​ണ്ണു​ങ്ങ​ളാ​ണ് ​കേ​സ് ​ന​ട​ത്തു​ന്ന​ത്.​ ​മു​ത്ത​ച്ഛ​ന്റെ​ ​സ്വ​ത്താ​യ​ ​നാ​ലേ​ക്ക​റാ​ണ് ​അ​ട്ട​പ്പാ​ടി​യി​ൽ​ ​ഒ​രാ​ൾ​ ​കൈ​യേ​റി​യ​ത്.​ ​ഞ​ങ്ങ​ളു​ടെ​ ​ഭൂ​മി​യി​ൽ​ ​ക​യ​റാ​ൻ​ ​സ​മ്മ​തി​ക്കു​ന്നി​ല്ല.​ ​ഭൂ​മി​ ​ഞ​ങ്ങ​ളു​ടേ​താ​ണെ​ന്ന​തി​ന് ​എ​ല്ലാ​ ​രേ​ഖ​ക​ളു​മു​ണ്ട്. നഞ്ചിയമ്മ പറയുന്നു.

അഗളി വില്ലേജിൽ 1167/1,6 സർവേ നമ്പരുകളിലെ നാലേക്കർ അന്യാധീനപ്പെട്ടതായി നഞ്ചിയമ്മയും ഭർത്താവിന്റെ പിതാവ് നാഗനും പരാതി നൽകിയിരുന്നു.1975ലെ പട്ടിക വർഗ നിയമപ്രകാരം കേസെടുത്തു. ഈ സർവേ നമ്പരുകളിലുള്ള 4.81 ഏക്കർ ആദിവാസിയായ നാഗനിൽ നിന്ന് ആദിവാസിയല്ലാത്ത കന്തൻ ബോയന് കൈമാറ്റം ചെയ്തെന്നാണ് പ്രമാണം. അതിൽ 3.41 ഏക്കർ കന്തൻ ബോയനിൽ നിന്ന് മണ്ണാർക്കാട് താലൂക്ക് ലാൻഡ് ബോർഡിന്റെ 1987 ഒക്ടോബർ 12ലെ ഉത്തരവ് പ്രകാരം മിച്ചഭൂമിയായി ഏറ്റെടുത്തു. ബാക്കി 1.40 ഏക്കർ ഒറ്റപ്പാലം സബ് കോടതിയിലെ കേസിലെ ഉത്തരവ് പ്രകാരം കല്ലുമേലിൽ കെ.വി. മാത്യുവിന് ലഭിച്ചു. അതിൽ സർവേ നമ്പർ 1167/1ലെ 50 സെന്റ് നെല്ലിപ്പതി സ്വദേശി കെ.വി. മാത്യു ജോസഫ് കുര്യന് കൈമാറി. അയാളുടെ പേരിൽ ഭൂനികുതി അടയ്ക്കുകയും ചെയ്തു.1999ലെ പട്ടിക വർഗ്ഗ നിയമ പ്രകാരം ഒറ്റപ്പാലം സബ് കളക്ടറുടെ 2020 ഫെബ്രുവരി 28ലെ ഉത്തരവിൽ നാഗനിൽ നിന്ന് കൈമാറിയ 1.40 ഏക്കർ കന്തൻ ബോയനോ അനന്തര അവകാശികൾക്കോ കൈവശം നിലനിർത്താൻ നിർദ്ദേശിച്ചു.

അന്യാധീനപ്പെട്ട ഭൂമിക്ക് പകരം നാഗന്റെ അവകാശികൾക്ക് സർക്കാർ ഭൂമി കിട്ടാൻ അവകാശമുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കി. ഇതുവരെ അത് നടപ്പാക്കിയിട്ടില്ല. ന​ഞ്ച​മ്മ​യു​ടെ​ ​ഭൂ​മി​യി​ൽ​ ​നി​ല​വി​ലെ​ ​ഹ​ർ​ജി​ ​പ്ര​കാ​രം​ ​ന​ട​പ​ടി​ക​ൾ​ ​തു​ട​രു​ക​യാ​ണ്.​ ​അ​ർ​ഹ​ത​പ്പെ​ട്ട​ ​ഭൂ​മി​ ​അ​വ​ർ​ക്ക് ​കി​ട്ടും​ എന്നാണു മ​ന്ത്രി​ ​കെ.​രാ​ജ​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞ​ത്