ഉത്തര്‍പ്രദേശില്‍ മദ്രസ വിദ്യാര്‍ത്ഥിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

single-img
31 July 2022

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മദ്രസ വിദ്യാര്‍ത്ഥിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. ഭീകരബന്ധം ആരോപിച്ചാണ് സഹരന്‍പൂരിലെ ദിയോബന്ദിലെ മദ്രസയിലെ വിദ്യാര്‍ത്ഥി ഫാറൂഖിനെ അറസ്റ്റ് ചെയ്തു.

ഇയാള്‍ കര്‍ണാടക സ്വദേശിയാണ്.

ഫാറൂഖ് പല ഭാഷകളിലും പ്രാവീണ്യമുള്ളയാളാണെന്നും സോഷ്യല്‍ മീഡിയ ആപ്പ് വഴി പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്‌.ഐയുടെ മൊഡ്യൂളുമായി ബന്ധപ്പെട്ടിരുന്നുവെന്നും വൃത്തങ്ങള്‍ പറയുന്നു. ഇയാളെ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയായിരുന്നു.