എനിക്ക് കേരളത്തില്‍ ഉള്ളതുപോലെ പിണറായി വിജയന് തമിഴ്‌‌നാട്ടിലും ഫാൻസുണ്ട്: എം.കെ.സ്റ്റാലിന്‍

single-img
30 July 2022

എനിക്ക് കേരളത്തിൽ ഫാൻസ് ഉള്ള പോലെ പിണറായി വിജയന് തമിഴ്നാട്ടിൽ ഫാൻസ് ഉണ്ടെന്ന് തമിഴ് നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. മനോരമ ന്യൂസ് കോൺക്ലേവ് 2022ൽ മുഖ്യാതിഥിയായി ചെന്നൈയിൽനിന്ന് ഓൺലൈനിലൂടെ സംസാരിക്കുകയായിരുന്നു എം.കെ.സ്റ്റാലിന്‍.

പിണറായി വിജയനെ ഒരു മുഖ്യമന്ത്രി വേണമെന്ന് തമിഴ് മക്കളും ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ സഖാവ് പിണറായി എനിക്ക് മാതൃകയാണ് എന്നും സ്റ്റാലിൻ പറഞ്ഞു. പിണറായി വേദിയിൽ ഇരുത്തിക്കൊണ്ടായിരുന്നു സ്റ്റാലിന്‍റെ മറുപടി. കേരളത്തിൽ സിപിഎം സമ്മേളനത്തിനായി എത്തിയപ്പോൾ ലഭിച്ച റെഡ് സല്യൂട്ട് വിളി ഇപ്പോഴും നെഞ്ചിലുണ്ടെന്ന് അദ്ദേഹം പറത്തു.

ബിജെപിക്കെതിരെ രൂക്ഷ വിമർശനമാണ് തമിഴ് നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നടത്തിയത്. എല്ലാവർക്കും ഒരു മതം എന്നത് അംഗീകരിക്കാനാവാത്തതു പോലെ ഒരു ഭാഷ എന്നതും അംഗീകരിക്കാനാവില്ല. ഇവിടെ ജനങ്ങൾ ഒരുപാടു മതങ്ങൾ അനുവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ ഒറ്റ സംസ്കാരമല്ല ഉള്ളത്. എല്ലാത്തിനും വ്യത്യാസങ്ങളുണ്ട്. എന്നിരുന്നാലും നമ്മളെ ചേർത്തു നിർത്തുന്നത് സ്നേഹവും സാഹോദര്യവുമാണ്. ഏകഭാഷ, ഏക സംസ്കാരം എന്ന വാദം അടിച്ചേൽപ്പിക്കുന്നവർ നമ്മുടെ ഒരുമയെ തകർക്കുകയാണ് ചെയ്യുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

മനോരമ ന്യൂസിന്‍റെ നാലാമത് കോൺക്ലേവ് തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ചെന്നൈയില്‍നിന്ന് തല്‍സമയം ചടങ്ങിന് സാക്ഷിയായി.