മുസ്ലീം ലീഗിനെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ

single-img
30 July 2022

മുസ്ലീം ലീഗിനെ വീണ്ടും ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. പുതിയ കാലത്തിന് അനുസരിച്ച് ഉണർന്ന് പ്രവർത്തിച്ചാൽ ലീഗിന് നല്ലതാണ് എന്നും ഇ പി ജയരാജൻ മുന്നറിയിപ്പ് നല്‍കി.

മുസ്ലീം ലീഗിന്‍റെ രാഷ്ട്രീയ തകർച്ചയുടെ പാപ്പരത്തമാണ് ഇപ്പോൾ പ്രകടമായിക്കൊണ്ടിരിക്കുന്നത്. പുതിയ കാലത്തിന് അനുസരിച്ച് ഉണർന്ന് പ്രവർത്തിച്ചാൽ ലീഗിന് നല്ലതാണ്. ഇടതു വിരോധം മനസ്സിൽ വച്ച് പ്രവർത്തിച്ചാൽ ലീഗിന് ഒന്നും നേടാനാകില്ല എന്നും ഇ പി ജയരാജൻ മലപ്പുറത്ത് ഒരുപരിപാടിയിൽ പറഞ്ഞു.

മുൻപ് മുസ്ലീം ലീഗിനെ എൽഡിഎഫിലേക്ക് ക്ഷണിച്ചതിന് ഇ പി ജയരാജന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ വിമർശനം നേരിട്ടിരുന്നു. പ്രസ്താവന അനവസരത്തിലായെന്നും ശ്രദ്ധ വേണമെന്നായിരുന്നു വിമർശനം. യുഡിഎഫ് ദുർബലമാകുന്ന സാഹചര്യം ഉയർത്തിയക്കാട്ടിയെന്നായിരുന്നു ഇ പി ജയരാജന്‍റെ അന്നത്തെ മറുപടി.