എ.കെ.ജി സെന്റർ ആക്രമണം: ഇ.പി ജയരാജനേരതിരെ കേസെടുക്കണം: കെ. സുധാകരൻ

single-img
30 July 2022

എ.കെ.ജി സെന്റർ ആക്രമണത്തിൽ ഇ.പി ജയരാജനേരതിരെ കേസെടുക്കണമെന്ന് കെ പി സി സി അധ്യക്ഷൻ കെ. സുധാകരൻ. എ.കെ.ജി സെന്റർ ആക്രമണം ഇ.പി ജയരാജന്റെ സൃഷ്ടിയാണ്. ഇ പി ജയരാജൻ ആരെകൊണ്ട് ചെയ്യിപ്പിച്ചത് എന്ന് മാത്രമാണ് ഇനി അറിയാനുള്ളത് എന്നും കെ സുധാകരൻ പറഞ്ഞു.

അതേസമയം എകെജി സെന്ററിന് നേരെയുണ്ടായ ബോംബേറിൽ ഇ പി ജയരാജനും. പി കെ ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹരജി. കലാപാഹ്വാനം, ഗൂഢാലോചന എന്നിവയ്ക്ക് കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടു പൊതു പ്രവർത്തകനായ പായ്ച്ചിറ നവാസാണ് ഹരജി നൽകിയത്. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെതുടർന്നാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.

എന്നാൽ എകെജി സെന്ററിന് നേരെ സ്ഫോടകവസ്‌തു എറിഞ്ഞ സംഭവത്തിൽ ഒരു മാസം കഴിഞ്ഞിട്ടും പിന്നിലാരെന്ന് കണ്ടെത്താനാകാതെ കുഴയുകയാണ് പൊലീസ്. പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചിരുന്ന കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടും കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് സൂചന. അതിനിടെ, പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിപിഎം ബന്ധമാണ് അന്വേഷണം എവിടെയും എത്താത്തതിന് കാരണമെന്ന ആരോപണം പ്രതിപക്ഷം ഉയർത്തുന്നുണ്ട്.