ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ഗെയിമുകളുടെ പട്ടികയില്‍ ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യയും

single-img
30 July 2022

ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ഗെയിമുകളുടെ പട്ടികയില്‍ ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യയും (ബിജിഎംഐ) ഇടം നേടി.

പബ്ജിയുടെ ഇന്ത്യന്‍ പതിപ്പായ ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബിജിഎംഐ ഗെയിമിനെതിരെ രാജ്യത്തുടനീളം നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇനി മുതല്‍ ബിജിഎംഐ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇതിനോടകം പ്ലേ സ്റ്റോറും ആപ്പ് സ്റ്റോറും ബിജിഎംഐ നീക്കം ചെയ്തിട്ടുണ്ട്. കൂടാതെ, ആപ്പ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗൂഗിള്‍ ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.

സുരക്ഷാ ഭീഷണികള്‍ മുന്‍നിര്‍ത്തി പ്രമുഖ ചൈനീസ് ഗെയിം ആയ പബ്ജി ഉള്‍പ്പെടെ നിരവധി ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പബ്ജിയുടെ ഇന്ത്യന്‍ പതിപ്പിനും നിരോധനം ഏര്‍പ്പെടുത്തിയത്.