ആയിരം മോദിമാര്‍ കര്‍ണാടകയില്‍ വന്നാലും യോഗി മാതൃക സംസ്ഥാനത്ത് നടക്കില്ല: എച്ച് ഡി കുമാരസ്വാമി

single-img
29 July 2022

യുപിയിലെ പോലെ കര്‍ണാടകയില്‍ യോഗി മോഡല്‍ നടപ്പാക്കുമെന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മ നടത്തിയ പ്രസ്താവനയോട് പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കർണാടകയിൽ യോഗി മോഡല്‍ നടക്കില്ലെന്നും ബിജെപി കർണാടകയുടെ ദുരന്തമാണെന്നുമായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.

ആയിരം മോദിമാര്‍ കര്‍ണാടകയില്‍ വന്നാലും യോഗി മാതൃക സംസ്ഥാനത്ത് നടക്കില്ല എന്നും അദ്ദേഹം പ്രതികരിച്ചു.വര്‍ഗീയ ശക്തികൾക്കെതിരെ വേണ്ടി വന്നാല്‍ യോഗി ആദിത്യനാഥ് മോഡല്‍ കര്‍ണാടകയിലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കേരളാ അതിർത്തിയായ സുള്ള്യയില്‍ കഴിഞ്ഞ ദിവസം യുവമോര്‍ച്ച പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഇത്തരത്തിലുള്ള പ്രതികരണം.യുപിയിലെ സാഹചര്യങ്ങളില്‍ ഏറ്റവും അനുയോജ്യനായ മുഖ്യമന്ത്രിയാണ് യോഗി. അതേപോലെ കര്‍ണാടകത്തിലെ സാഹചര്യമായി ഇടപെടാനും നിരവധി രീതികളുണ്ട്. സാഹചര്യം ആവശ്യപ്പെട്ടാല്‍ കര്‍ണാടകത്തിലും യോഗി മോഡല്‍ ഭരണം വരുമെന്നുമായിരുന്നു ബൊമ്മെയുടെ പ്രസ്താവന.