ശ്രീലങ്കയ്ക്ക് പിന്നാലെ പാകിസ്ഥാനും സാമ്പത്തിക തകർച്ചയുടെ വക്കിൽ

single-img
29 July 2022

അടുത്ത കാലത്തായി വർദ്ധിച്ചു വരുന്ന വിദേശനാണയ കരുതൽ ശേഖരത്തിലെ കുറവും വിലക്കയറ്റവും പാകിസ്ഥാനെ ശ്രീലങ്കയുടെ വഴിയിൽ സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുന്നു. രാജ്യത്തെ കേന്ദ്ര ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ കേന്ദ്രസർക്കാരിന് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകി.

പാകിസ്ഥാന്റെ വിദേശനാണ്യശേഖരം ഇടിയുന്നത് ഈ രീതിയിൽ തുടർന്നാൽ രാജ്യത്തിന്റെ ഇറക്കുമതിയെ ബാധിച്ചേക്കും എന്നാണ് മുന്നറിയിപ്പ്. 2022 ജൂൺ 17 ലെ കണക്കു പ്രകാരം 8.24 ബില്യൺ അമേരിക്കൻ ഡോളറാണ് പാകിസ്ഥാനിലെ വിദേശനാണ്യശേഖരം. സമീപകാല ഭാവി നോക്കുമ്പോൾ രാജ്യത്തെ വിദേശനാണ്യശേഖരം ഇനിയും താഴേക്ക് പോകും എന്നാണ് വിലയിരുത്തൽ.

അതേപോലെ തന്നെ വായ്പാ തിരിച്ചടവ് അടക്കമുള്ള പെയ്മെന്റുകളുടെ കാലമാണ് പാകിസ്താനിൽ ഇനി വരുന്നത്. വളരെയധികം അത്യാവശ്യമല്ലാത്ത സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തണം എന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താൻ സർക്കാരിന് നിർദ്ദേശം നൽകിയിരിക്കുന്നത്.