വിവാഹ വാർത്തകൾ ഇതിനോടകം വന്നു കഴിഞ്ഞു; ഇനിയും ബ്രേക്ക് എടുത്താൽ ​ഗർഭിണിയാണെന്നുവരെ കഥകൾ പ്രചരിക്കും: നിത്യ മേനോൻ

single-img
29 July 2022

മലയാളിയായ പ്രശസ്ത തെന്നിന്ത്യൻ നടി നിത്യ മേനോൻ വിവാഹിതയാകാൻ ഒരുങ്ങുന്നതായി ഈ അടുത്തിടെ വാർത്തകൾ പ്രചരിച്ചിരുന്നു. മലയാള സിനിമയിലുള്ള ഒരു യുവ നടനാണ് ഭാവി വരൻ എന്നും വാർത്തയുണ്ടായിരുന്നു. പക്ഷെ ഇത്തരത്തിലുള്ള വാർത്തകളെ തള്ളിക്കളഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നിത്യ മേനോൻ.

‘എന്റെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകളൊക്കെ ഇതിനോടകം വന്നു കഴിഞ്ഞു. ഇനിയും സിനിമയിൽ നിന്നും ബ്രേക്ക് എടുത്താൽ ​ഗർഭിണിയാണെന്നുവരെ കഥകൾ പ്രചരിക്കും. വിനിമയിൽ നടീനടന്മാർ ബ്രേക്ക് എടുക്കുന്നതിനേക്കുറിച്ച് ആളുകൾക്ക് മനസിലാവില്ല.

സമാനമായി നേരത്തെ ഞാൻ ബ്രേക്ക് എടുത്തപ്പോഴും ​​ഗർഭിണിയാണെന്നൊക്കെ കഥകൾ വന്നിരുന്നു. ഇതുപോലെയുള്ള വാർത്തകൾ പ്രചരിപ്പിക്കുന്ന ആളുകൾ കുറച്ചുകൂടിയെങ്കിലും ക്രിയേറ്റീവാകണം- നിത്യ മേനോൻ ക്ലബ് എഫ് എമ്മിനോട് സംസാരിക്കവെ പറഞ്ഞു.

നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന 19 (1) (a) എന്ന ചിത്രമാണ് നിത്യയുടേതായി ഒടുവിൽ എത്തുന്ന ചിത്രം. തമിഴ് സൂപ്പർ താരം വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകൻ. പൊളിറ്റിക്കല്‍ ഡ്രാമ വിഭാ​ഗത്തില്‍ പെടുന്ന ഈ സിനിമ വിജയ് സേതുപതിയുടെ രണ്ടാമത്തെ മലയാള ചിത്രമാണ്.