ഫെയ്സ്ബുക്കിന്റെ വരുമാനത്തില്‍ ഇടിവ് രേഖപ്പെടുത്തി

single-img
28 July 2022

ഫെയ്സ്ബുക്കിന്റെ വരുമാനത്തില്‍ ഇടിവ് രേഖപ്പെടുത്തി. ദശാബ്ദക്കാലത്തെ തുടര്‍ച്ചയായ വരുമാന വളര്‍ച്ചയ്ക്കിടെ ആദ്യമായാണ് ഫെയ്സ്ബുക്കിന് ഇത്തരമൊരു തിരിച്ചടി നേരിടേണ്ടി വന്നത്.

രണ്ടാം പാദത്തിലെ വരുമാനത്തിലാണ് ഇടിവ് ഉണ്ടായിട്ടുള്ളത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു ശതമാനമാണ് ഫെയ്സ്ബുക്ക് വരുമാനത്തിലെ ഇടിവ്. ഇതോടെ, മൂന്നാം പാദത്തിലും വരുമാനത്തിന്റെ കാര്യത്തില്‍ തിരിച്ചടി നേരിട്ടേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

മെറ്റയ്ക്ക് കീഴിലാണ് ഫെയ്സ്ബുക്ക് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം ഏകദേശം 10 ബില്യണ്‍ ഡോളര്‍ മാത്രമാണ് പരസ്യ വരുമാനത്തില്‍ നിന്ന് മെറ്റയ്ക്ക് ലഭിച്ചത്. ലോക വ്യാപകമായി സാമ്ബത്തിക മാന്ദ്യം പിടിമുറുക്കിയതോടെ, പല പരസ്യ ദാതാക്കളും ഇതിനോടകം പരസ്യങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. നിലവില്‍, പ്രമുഖ ചൈനീസ് ആപ്പായ ടിക്ടോക്കുമായാണ് മെറ്റ മത്സരത്തിന് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഹ്രസ്വ വീഡിയോകള്‍ പ്രോത്സാഹിപ്പിക്കാന്‍ മെറ്റ പദ്ധതിയിടുന്നുണ്ട്.