രാജ്ഭവൻ മാർച്ച് നടത്തിയ വി ഡി സതീശനും ചെന്നിത്തലയും പോലീസ് കസ്റ്റഡിയിൽ

single-img
27 July 2022

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ഇടക്കാല ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കേരളാ തലസ്ഥാനമായ തിരുവനന്തപുരത്ത് നടത്തിയ രാജ്ഭവൻ മാർച്ചിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവിയുടെ നേതൃത്വത്തിലാണ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ രാജ്ഭവനിലേക്ക് മാർച്ച് നടത്തിയത്. പ്രതിഷേധത്തെ രാജ്ഭവന് മുന്നിൽ ബാരിക്കേഡ് വെച്ച് പോലീസ് മാർച്ച് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

അതേസമയം രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പാർലമെൻ്റിൽ നിന്നും കാൽനടയായി രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ പ്രതിഷേധത്തിൽ എം പിമാരെ അറസ്റ്റ് ചെയ്തു. എഐസിസി ആസ്ഥാനത്ത് പ്രതിഷേധിച്ച പ്രവർത്തകരുമായി പോലീസ് ഏറ്റുമുട്ടി. വിജയ് ചൗക്കിൽ നടന്ന പ്രതിഷേധത്തിൽ മാർച്ച് നയിച്ച കെ സി വേണുഗോപാൽ, മുകൾ വാസ്നിക്ക് അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കുകയുണ്ടായി.