കള്ളപ്പണ വെളുപ്പിക്കല്‍ നിയമം പിഎംഎല്‍ ആക്റ്റിന്റെ സാധുത ചോദ്യം ചെയ്യുന്ന കേസില്‍ സുപ്രിംകോടതി വിധി ഇന്ന്

single-img
27 July 2022

കള്ളപ്പണ വെളുപ്പിക്കല്‍ നിയമം പിഎംഎല്‍ ആക്റ്റിന്റെ സാധുത ചോദ്യം ചെയ്യുന്ന കേസില്‍ സുപ്രിംകോടതി ഇന്ന് വിധി പ്രഖ്യാപിക്കും.

ജസ്റ്റിസ് എ എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഒരു കൂട്ടം ഹര്‍ജികളാണ് പരിഗണിച്ചത്.(supreme court verdict on pleas challenging money laundering act )

പി എം എല്‍ ആക്ടിന് കീഴില്‍ ആരോപണ വിധേയനായ ആള്‍ക്ക് സമന്‍സ് നല്‍കുന്നതും ചോദ്യം ചെയ്യുന്നതിനും അടക്കം ഉള്ള നടപടികള്‍ ഭരണഘടനാ വിരുദ്ധമാണ് എന്നതാണ് ഹര്‍ജിക്കാര്‍ ഉന്നയിക്കുന്ന പ്രധാന വാദം. കാര്‍ത്തി ചിദംബരം, മഹബൂബ മുഫ്തി തുടങ്ങിയവരുടേത് അടക്കമാണ് ഹര്‍ജികള്‍.

പി എം എ ആറ്റിന്റെ സെക്ഷന്‍ 50 ഭരണഘടന സാധ്യതയാണ് മെഹബൂബ മുക്തി ചോദ്യം ചെയ്യുന്നത്. ഇ.ഡി യെ സര്‍ക്കാര്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം നിലനില്‍ക്കെ ഇന്നത്തെ സുപ്രിംകോടതിയുടെ വിധി ഏറെ നിര്‍ണായകമാണ്.