ആചാരഭാഗമായി മൃഗബലി പാടില്ല: ബിജെപി എംപി

27 July 2022

ആചാര ഭാഗമായി മൃഗബലി നടത്തുന്നതിനെതിരെ ബിജെപി എംപി ലോക്സഭയിൽ. റായ്പൂരിൽ നിന്നുള്ള ബിജെപി എംപി സുനിൽ കുമാർ സോണിയാണ് മൃഗബലിക്കെതിരെ രംഗത്തെത്തിയത്. 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ 28-ാം വകുപ്പ് റദ്ദാക്കണമെന്നും മതപരമായ ആചാരങ്ങളുടെ ഭാഗമായി ആട്, പോത്ത്, ഒട്ടകങ്ങൾ തുടങ്ങിയ മൃഗങ്ങളെ പരിശീലനം ലഭിക്കാത്ത ആളുകളാൽ അതി ക്രൂരമായ രീതിയിൽ കൊല്ലപ്പെടുന്നതിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്.
എന്നാൽ തന്റെ നിയോജക മണ്ഡലത്തിന് കീഴിലുള്ള ഷിരോല ഗ്രാമത്തിൽ നൂറ്റാണ്ടുകളായി നടന്നുവരുന്ന നാഗപഞ്ചമിയിൽ ജീവനുള്ള പാമ്പുകളെ ആരാധിക്കുന്നതിന് അനുമതി വേണമെന്ന് ശിവസേനയുടെ എംപി ധൈര്യശീല് സംഭാജി റാവു മാനെ ആവശ്യപ്പെട്ടു.