ശ്രീറാം വെങ്കിട്ടരാമൻ ആ​ല​പ്പു​ഴ ജി​ല്ലാ​ക​ള​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റു

single-img
26 July 2022

പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കി​ടെ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ ആ​ല​പ്പു​ഴ ജി​ല്ലാ​ ക​ള​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റു. സ്ഥാ​ന​മൊ​ഴി​യു​ന്ന ജി​ല്ലാ ക​ള​ക്ട​ര്‍ രേ​ണു​രാ​ജി​ല്‍​നി​ന്നാ​ണ് ശ്രീ​റാം ചു​മ​ത​ല​യേ​റ്റ​ത്. ശ്രീറാമിനെ കളക്ടറായി നിയമിച്ചതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടെയാണ് പതിനൊന്നരയോടെ കളക്ടറേറ്റിലെത്തി ചുമതലയേറ്റത്. കളക്ടറേറ്റിന് പുറത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രീറാമിനെ കരിങ്കൊടി കാണിച്ചു.

അതേസമയം മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാമിനെ കളക്ടറായി നിയമിച്ചതിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. കേ​ര​ളാ പ​ത്ര​വ്ര​വ​ര്‍​ത്ത​ക യൂ​ണി​യന്‍റെ സം​സ്ഥാ​ന ക​മ്മ​റ്റി​യും ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മ​റ്റി​യും നി​യ​മ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍​കി​യി​രു​ന്നു. നിയമനത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിലും പ്രതിഷേധ സമരം നടത്തുമെന്ന് കേരള മുസ്ലിം ജമാ അത്ത് പ്രഖ്യാപിച്ചു. ശ്രീറാമിനെ നിയമനത്തിനെതിരെ കോൺഗ്രസും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കളക്ടറായുള്ള നിയമനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ആലപ്പുഴ ഡിസിസി കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചിരുന്നു.