നഗ്നഫോട്ടോ ഷൂട്ട്‌ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുന്നു; രൺവീർ സിങ്ങിനെതിരെ പോലീസിൽ പരാതി

single-img
26 July 2022

നഗ്ന ഫോട്ടോഷൂട്ട് നടത്തി ചർച്ചകളിൽ ഇടംനേടിയ ബോളിവുഡ് നടൻ രൺവീർ സിങ്ങിനെതിരെ കേസ്. സോഷ്യൽ മീഡിയകളിലൂടെ പങ്കുവെച്ച ചിത്രങ്ങളിലൂടെ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് കിഴക്കൻ മുംബൈ സബർബ് ആസ്ഥാനമായുള്ള എൻജിഒ ഭാരവാഹിയും ഒരു വനിതാ അഭിഭാഷകയും മുംബൈ പൊലീസിൽ പരാതി നൽകിയത് .

വിവാദമായ ഫോട്ടോകളിലൂടെ നടൻ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുകയും അവരുടെ എളിമയെ അപമാനിക്കുകയും ചെയ്തുവെന്നാണ് എൻജിഒ ഭാരവാഹിയുടെ പരാതി . രൺവീറിനെതിരെ ഐടി ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

അതേസമയം, സ്ത്രീകളോടുള്ള മാന്യതയെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള കുറ്റത്തിന് രൺവീറിനെതിരെ കേസെടുക്കണമെന്നാണ് അഭിഭാഷകയുടെ പരാതി. പരാതി ലഭിച്ചതായി പൊലീസും സ്ഥിരീകരിച്ചു. എന്നാൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.