വ്യവസായ രം​ഗത്ത് ​ഗണ്യമായ പുരോ​ഗതി ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍

single-img
26 July 2022

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായ രം​ഗത്ത് ​ഗണ്യമായ പുരോ​ഗതി ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

7,000 കോടി രൂപയുടെ നിക്ഷേപ വാ​ഗ്ദാനം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി കാക്കനാട് ടിസിഎസുമായി ചേര്‍ന്ന് 1,200 കോടിയുടെ പദ്ധതികള്‍ നടപ്പിലാക്കും. 20,000 പേര്‍ക്ക് ഇതുവഴി തൊഴില്‍ ലഭിക്കും. ടാറ്റ എലക്സിയില്‍ നിന്ന് 75 കോടിയുടെ നിക്ഷേപ വാ​ഗ്ദാനം ലഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചി- ബം​ഗളൂരു വ്യാവസായ ഇടനാഴിക്ക് 70 ശതമാനം ഭൂമി ഏറ്റെടുത്തു. എംഎസ്‌എംഇ മേഖലയില്‍ 1,416 കോടിയുടെ പാക്കേജ് നടപ്പിലാക്കി.

കഴിഞ്ഞ വര്‍ഷം കെഎസ്‌ഐഡിസി വഴി1,522 കോടിയുടെ നിക്ഷേപം ലഭിച്ചു. ഈ നിക്ഷേപങ്ങളിലൂടെ 20,900 പേര്‍ക്ക് തൊഴില്‍ ലഭിച്ചു.

സംരംഭകരുടെ പരാതികളില്‍ നടപടികള്‍ വൈകിയാല്‍ ഉദ്യോ​ഗസ്ഥരില്‍ നിന്നു പിഴ ഈടാക്കും. സ്വകാര്യ മേഖലയിലെ വ്യവസായ പാര്‍ക്കുകള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.