വിഭജനം വേദനാജനകം; പാക്കിസ്ഥാനും ബംഗ്ലാദേശും ഇന്ത്യയുമായി ലയിപ്പിക്കാൻ സാധിക്കും: മനോഹർ ലാൽ ഖട്ടർ

single-img
26 July 2022

കിഴക്കൻ ജർമ്മനിയുടെയും പശ്ചിമ ജർമ്മനിയുടെയും ഏകീകരണം പോലെ ബംഗ്ലാദേശിന്റെയും പാകിസ്ഥാന്റെയും ലയനം സാധ്യമാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ . 1991-ൽ ഇത് സംഭവിച്ചു, ആളുകൾ ആ (ബെർലിൻ) മതിൽ തകർത്തു, കിഴക്കും പടിഞ്ഞാറും ഒന്നിക്കാൻ കഴിയുമ്പോൾ, പാക്കിസ്ഥാനും ബംഗ്ലാദേശും ഇന്ത്യയുമായി ലയിപ്പിക്കാനും സാധിക്കും. ” മനോഹർ ലാൽ ഖട്ടാർ പറഞ്ഞു.

1947ലെ രാജ്യത്തിന്റെ വിഭജനം വേദനാജനകമാണെന്നും ഖട്ടർ വിശേഷിപ്പിച്ചു. “ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള ആളുകൾക്ക് “ന്യൂനപക്ഷ” ടാഗ് നൽകിയത് അവർക്ക് ഭയവും അരക്ഷിതാവസ്ഥയും വളർത്താതിരിക്കാനാണ്,” അദ്ദേഹം പറഞ്ഞു.

അയൽരാജ്യങ്ങളുമായി ഇന്ത്യ നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഹരിയാന മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു.തിങ്കളാഴ്ച ഗുരുഗ്രാമിൽ ബിജെപിയുടെ ദേശീയ ന്യൂനപക്ഷ മോർച്ചയുടെ ത്രിദിന പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഈ പരാമർശങ്ങൾ നടത്തിയത്.

സംഘപരിവാറിനെ ഭയന്ന് ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ അരക്ഷിതാവസ്ഥയാണ് കോൺഗ്രസ് പാർട്ടി സൃഷ്ടിച്ചതെന്ന് മനോഹർ ലാൽ ഖട്ടർ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസ് പാർട്ടി ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്കായി ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.