സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ല; ജനത്തെ വിശ്വാസത്തിലെടുത്ത് പൂര്‍ണ പിന്തുണയോടെ നടപ്പാക്കും: ഇപി ജയരാജൻ

single-img
26 July 2022

സംസ്ഥാന സര്‍ക്കാര്‍ ഒരിക്കലും സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ജനത്തെ വിശ്വാസത്തിലെടുത്ത് പൂര്‍ണ പിന്തുണയോട് കൂടി മാത്രമേ ഇടതുപക്ഷ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുകയുള്ളൂവെന്നും അദ്ദേഹം ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലേക്ക് വികസനം വരുന്നത് തടയാന്‍ വികസന വിരോധികള്‍ ശ്രമിക്കുന്നുണ്ട്. ഇതിനായി അടിസ്ഥാന വിരുദ്ധമായ ആശയങ്ങളാണ് പ്രചരിപ്പിക്കുന്നത്. വികസനം തടസ്സപ്പെടുത്താന്‍ വഴിമുടക്കികളായി നില്‍ക്കുന്ന ഇവരെ ജനം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളം വളര്‍ന്നാല്‍, വികസനം ഉണ്ടായാല്‍ ഇടതുപക്ഷത്തിന് അനുകൂലമായ മാറ്റം ഉണ്ടാകും. ആ മാറ്റം പടിപടിയായി ഉണ്ടായി കൊണ്ടിരിക്കുകയാണ്. അതിനെ പ്രതിരോധിക്കാന്‍ തുല്യ ദുഃഖിതര്‍ യോജിക്കുന്നു. അതിന്റെ ഭാഗമായി എവിടെയൊക്കേ തടസ്സം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് ഇവര്‍ നോക്കുന്നതെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേർത്തു.