കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ബി ജെ പി എം പി വരുണ്‍ ഗാന്ധി

single-img
26 July 2022

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ബി ജെ പി എം പി വരുണ്‍ ഗാന്ധി. ഗംഗാ നദിയെ ശുചീകരിക്കാനും പുനരുദ്ധാരണത്തിനുമായി കോടിക്കണക്കിന് രൂപ ചെലവാക്കിയിട്ടും എന്തുകൊണ്ടാണ് ഫലം കാണാനാകാത്തത് എന്ന് വരുണ്‍ ഗാന്ധി ചോദിച്ചു.

ട്വിറ്ററിലായിരുന്നു വരുണ്‍ ഗാന്ധിയുടെ പ്രതികരണം.

കേന്ദ്ര സര്‍ക്കാരിന്റെ ഗംഗാ പുനരുദ്ധാരണ പദ്ധതിയായ നമാമി ഗംഗേ പദ്ധതിയുടെ വിജയത്തെക്കുറിച്ച്‌ ചോദ്യങ്ങള്‍ ഉന്നയിച്ച വരുണ്‍ ഗാന്ധി ഗംഗാ നദിയുടെ നിലവിലെ അവസ്ഥയ്ക്ക് ആരാണ് ഉത്തരവാദിയെന്നും ചോദിച്ചു. 11,000 കോടി രൂപ ചെലവഴിച്ചിട്ടും ഗംഗാ നദി മലിനമാക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.