യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; നടൻ വിനീത് തട്ടിൽ അറസ്റ്റിൽ

single-img
26 July 2022

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിൽ നടൻ വിനീത് തട്ടിൽ അറസ്റ്റിൽ. തൃശൂരിലെ അന്തിക്കാട് പോലീസാണ് വിനീതിനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ ജില്ലയിലെ തുറവൂർ സ്വദേശി അലക്സിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്.

ആക്രമണത്തിൽ കാര്യമായി അലക്സ് ആശുപത്രിയിലാണ്. പണമിടപാട് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകീട്ടോടെയായിരുന്നു വിനീത് അലക്‌സിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. രണ്ടുപേരും തമ്മിൽ ഏറെ നാളായി സാമ്പത്തിക തർക്കം ഉണ്ടായിരുന്നു.

ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം വിനീത് അലക്‌സിന്റെ വീട്ടിലെത്തി. ഇവിടെവെച്ച് ഇരുവരുമായി തർക്കമുണ്ടായി. ഇതിനു പിന്നാലെ കയ്യിൽ കരുതിയിരുന്ന വടിവാൾ ഉപയോഗിച്ച് വിനീത് അലക്‌സിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അലക്‌സിന്റെ കൈക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇയാൾ ചികിത്സയിലാണ്. അലക്‌സിന്റെ പരാതിയിൽ രാത്രിയോടെയാണ് വിനീതിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.