ഗുജറാത്തില്‍ വ്യാജമദ്യം കഴിച്ച്‌ 13 പേര്‍ക്ക് ജീവന്‍ നഷ്‌ടമായി

single-img
26 July 2022

രാജ്‌കോട്ട്: ഗുജറാത്തില്‍ വ്യാജമദ്യം കഴിച്ച്‌ 13 പേര്‍ക്ക് ജീവന്‍ നഷ്‌ടമായി. ബോട്ടഡ് ജില്ലയിലും അഹമ്മദാബാദ് ജില്ലയിലുമാണ് ദുരന്തമുണ്ടായത്.

ഇതില്‍ അഞ്ചുപേര്‍ ബോട്ടഡിലും എട്ടുപേര്‍ അഹമ്മദാബാദിലും മരണമടഞ്ഞതായി പൊലീസ് സ്ഥിരീകരിച്ചു. മദ്യദുരന്തത്തില്‍ പെട്ടവര്‍ ജില്ലകളിലെ വിവിധ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി. ബോട്ടഡിലെ റോജിഡ് ഗ്രാമത്തിലാണ് സംഭവങ്ങളുടെ തുടക്കം.

മദ്യപിച്ചവരില്‍ ചിലര്‍ക്ക് ഉടന്‍ തന്നെ മസ്‌തിഷ്‌ക മരണം സംഭവിച്ചു.ബോട്ടഡില്‍ പ്രാദേശികമായി നിര്‍മ്മിച്ച മദ്യമാണ് ഇവരെല്ലാം കഴിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സമ്ബൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്.