ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

single-img
25 July 2022

തൃശൂർ: പറപ്പൂർ സെന്റ് ജോൺസ് എച്ച്എസ്എസിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനവും പ്ലസ് പരീക്ഷയിൽ 95.5 ശതമാനവും വിജയം നേടി. ഈ വിജയം നേടുന്നതിനായി വിദ്യാർത്ഥികളെ സജ്ജരാക്കിയ അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. തൃശൂർ മേഖല ഡി.ഐ.ജി പുട്ട വിമലാദിത്യ ഐപിഎസ് പരിപാടി ഉദ്ഘാടനം ചെയ്തു.

കോവിഡ് അടക്കമുള്ള പല പ്രതിസന്ധികളിലൂടെ കടന്ന് പോയിട്ടും വിദ്യാർത്ഥികൾക്ക് തിളക്കമാർന്ന വിജയം സ്വന്തമാക്കാൻ സാധിച്ചത് മാതാപിതാക്കളുടെയും അധ്യാപകരുടെയും മാനേജ്മെന്റിന്റെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണെന്ന് പ്രിൻസിപ്പൽ ഡെൻസി ജോൺ അഭിപ്രായപ്പെട്ടു.

മാനേജർ ഫാദർ ആന്റണി ആലൂക്ക് അനുഗ്രഹ പ്രഭാഷണം നടത്തി. പി.ടി.എ. പ്രസിഡന്റ് ജോജി എം. ജോസ് അദ്ധ്യക്ഷത വഹിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ്, തോളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. പോൾസൺ, ജിമ്മി ചൂണ്ടൽ, ഷീന വിൽസൺ, ഷീനാ തോമസ്, വി.പി. അരവിന്ദൻ, ആന്റോ സി.സി., ലീന ഇ.ജെ., ജിഷ ബേബി, പി.ടി. ജോസഫ്, റോയ് ഫ്രാൻസിസ് സി, ജോയ്സി വി.എം., ലേഖ ഡേവിസ് (എച്ച്.എം.) എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ബിത ഫ്രാൻസിസ് തരകൻ നന്ദി പ്രകാശിപ്പിച്ചു