എന്ത് കണ്ടിട്ടാണ് ആളുകള്‍ കോണ്‍ഗ്രസിലേക്ക് പോകേണ്ടത്; എൽഡിഎഫിൽ നിന്ന് ഒരാളേയും കിട്ടില്ല: ഇപി ജയരാജൻ

single-img
25 July 2022

ഇടതുമുന്നണിയിൽ നിന്നും ഒരാളെയും കോണ്‍ഗ്രസിന് കിട്ടാന്‍ പോകുന്നില്ലെന്ന് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇടതുമുന്നണിയുടെ ഉള്ളിലുള്ള അസംതൃപ്തരെ മുന്നണിയിലെത്തിക്കണമെന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിലെ തീരുമാനത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘തകർന്നുകൊണ്ടിരിക്കുക്ക പാർട്ടിയായ കോൺഗ്രസിലേക്ക് എന്ത് കണ്ടിട്ടാണ് ആളുകള്‍ പോകേണ്ടതെന്നും യുഡിഎഫ് വിട്ടവരെയും എല്‍ഡിഎഫിലെ അസ്വസ്ഥരെയും മടക്കിക്കൊണ്ടുവരണമെന്ന കോണ്‍ഗ്രസ് തീരുമാനം വെറും തമാശയായി മാത്രമേ കാണാനാകൂവെന്നും ഇപി ജയരാജൻ അഭിപ്രായപ്പെട്ടു.

അതേസമയം,മുന്നണി വിട്ടുപോയവരെ തിരികെ കൊണ്ടുവരണമെന്നും എല്‍ഡിഎഫിലെ അസംതൃപ്ത വിഭാഗത്തെ യുഡിഎഫിലേക്ക് എത്തിക്കാന്‍ പരിശ്രമിക്കണമെന്നും ചിന്തന്‍ ശിബിരത്തില്‍ പ്രമേയം വന്നിരുന്നു.സംസ്ഥാന സർക്കാരിന്റെ വലതുപക്ഷനയങ്ങള്‍ പിന്തുടര്‍ന്ന് ഏറെക്കാലം എല്‍ഡിഎഫില്‍ തുടരാന്‍ കക്ഷികൾക്ക് കഴിയില്ലെന്നും ഇന്നലെ അവസാനിച്ച ചിന്തന്‍ ശിബിരം അഭിപ്രായപ്പെട്ടിരുന്നു.