കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളത്തിനു വീഴ്ചയെന്ന കേന്ദ്രവിമര്‍ശനം രാഷ്ട്രീയപ്രേരിതമെന്ന് ആരോഗ്യമന്ത്രി

single-img
25 July 2022

കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളത്തിനു വീഴ്ച പറ്റിയെന്നു കേന്ദ്രവിമര്‍ശനം നിർഭാഗ്യകരവും രാഷ്ട്രീയപ്രേരിതവുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കൊവിഡില്‍ കേരളം കേന്ദ്രത്തിന് നല്‍കുന്നത് കൃത്യമായ കണക്കുകളെന്നും ആരോഗ്യമന്ത്രിവ്യക്തമാക്കി.

കൊവിഡ് മരണങ്ങൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിൽ കേരളത്തിനു ഗുരുതര വീഴ്ചയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ ആരോപിച്ചിരുന്നു .മരണങ്ങൾ ദിവസേന റിപ്പോർട്ട് ചെയ്യണമെന്നും മരണങ്ങൾ റിപ്പോർട്ടു ചെയ്യുന്ന സംവിധാനം അടിയന്തരമായി ശക്തിപ്പെടുത്തണമെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി സര്‍ക്കാരിന് കാതും അയച്ചിരുന്നു. മരണങ്ങള്‍ താമസിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത് രാജ്യത്ത് മരണങ്ങൾ കൂടുന്നുവെന്ന തെറ്റായ ചിത്രം പ്രചരണം ഉണ്ടാക്കുന്നുവെന്നും കത്തിൽ പറയുന്നു.

ജൂലൈ മാസത്തിൽ രാജ്യത്ത് റിപ്പോർട്ടു ചെയ്ത 441 കോവിഡ് മരണങ്ങളിൽ 117 എണ്ണം കോവിഡാണെന്ന് മരണദിവസം സ്ഥിരീകരിക്കാതെ പിന്നീട് കേരളം സ്ഥിരീകരിച്ചവയാണ്. കോവിഡ് മരണക്കണക്കുകൾ ദിവസവും കേന്ദ്രത്തെ അറിയിക്കണമെന്ന് കത്തിൽ നിർദേശിക്കുന്നു.കോവിഡ് മരണക്കണക്കുകൾ ദിവസവും കേന്ദ്രത്തെ അറിയിക്കണമെന്ന് കത്തിൽ നിർദേശിക്കുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) മാർഗനിർദേശം അനുസരിച്ച്, രോഗിയുടെ മരണം സംഭവിച്ച് ദിവസങ്ങൾക്കുശേഷം കോവിഡ് മരണമായി സ്ഥിരീകരിക്കുന്ന കേസുകൾ കേന്ദ്രത്തിനു റിപ്പോർട്ടു ചെയ്യുമ്പോൾ മരണം സംഭവിച്ച തീയതി കൃത്യമായി പറഞ്ഞിരിക്കണം എന്നും കേന്ദ്ര സർക്കാകർ കേരളത്തെ അറിയിച്ചു.