തളിപറമ്ബ് പാടിക്കുന്നില്‍ ടാഗോര്‍ പ്‌ളൈവുഡ് കമ്ബനി കത്തി നശിച്ചു

single-img
24 July 2022

ധര്‍മ്മശാല : തളിപറമ്ബ് മണ്ഡലത്തിലെ പാടിക്കുന്നില്‍ ടാഗോര്‍ പ്‌ളൈവുഡ് കമ്ബനിയിലുണ്ടായ തീപിടുത്തത്തില്‍ വന്‍ നാശനഷ്ടം.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. ബോയിലര്‍ പിടിപ്പിച്ച കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ബോയിലറും കെട്ടിടവും പൂര്‍ണമായും അഗ്‌നിക്കിരയായി.

തളിപ്പറമ്ബ്, കണ്ണൂര്‍ എന്നിവടങ്ങളില്‍ നിന്നും എത്തിയ രണ്ടു യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ ഉപയോഗിച്ച്‌ ഒരു മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീയണച്ചത്. കണ്ണൂര്‍ ഫയര്‍ സ്റ്റേഷന്‍ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ രാജീവന്‍, തളിപ്പറമ്ബ് ഫയര്‍ സ്റ്റേഷന്‍ അസിസ്റ്റന്റ് ഓഫിസര്‍ ടി.അജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്ത കാരണം.പ്‌ളൈവുഡ് നിര്‍മാണ ഫാക്ടറിയിലെ യന്ത്ര ഉപകരണങ്ങളും പാഴ്മരങ്ങളും ഉല്‍പാദിപ്പിച്ച പ്‌ളൈവുഡുകളുമൊക്കെ കത്തിനശിച്ചിട്ടുണ്ട്.ഫയര്‍ഫോഴ്‌സിനൊപ്പം നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.