അധ്യാപക നിയമന അഴിമതി കേസില്‍ അറസ്റ്റിലായ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിക്ക് തിരിച്ചടി

single-img
24 July 2022

ദില്ലി: അധ്യാപക നിയമന അഴിമതി കേസില്‍ അറസ്റ്റിലായ പശ്ചിമബംഗാള്‍ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിക്ക് തിരിച്ചടി.

പാര്‍ത്ഥ ചാറ്റര്‍ജിയെ ഭുവനേശ്വര്‍ എയിംസിലേക്ക് മാറ്റാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. പാര്‍ത്ഥ ചാറ്റര്‍ജിയെ നാളെ പുലര്‍ച്ചെ എയര്‍ ആംബുലന്‍സില്‍ കൊണ്ട് പോകാമെന്നാണ് ഉത്തരവ്. ബംഗാള്‍ സര്‍ക്കാര്‍ ആശുപത്രി വാസത്തിനെതിരെ ഇഡി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

പാര്‍ത്ഥ ചാറ്റര്‍ജിയുടെ ആശുപത്രി വാസത്തിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ രംഗത്തെത്തിയിരുന്നു. മെഡിക്കല്‍ രേഖകള്‍ പ്രകാരം പാര്‍ത്ഥ ചാറ്റര്‍ജി ആരോഗ്യവാനാണെന്നായിരുന്നു ഇഡി കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഉന്നയിച്ച വാദം. ആശുപത്രിയെ സുരക്ഷാ കേന്ദ്രമായി മന്ത്രി കാണുകയാണെന്നും, ഇക്കാലയളവ് കസ്റ്റഡിയായി പരിഗണിക്കില്ലെന്നും ഇഡി കോടതിയെ അറിയിച്ചു. പാര്‍ത്ഥ ചാറ്റര്‍ജി ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സ ആര്‍മി ആശുപത്രിയിലേക്ക് മാറ്റണമെന്ന് നേരത്തെ ഇഡി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തിയത്.